ഒറ്റയ്ക്കല്ല /രാജി രമേന്ദ്രൻ
ചുക്കിച്ചുളിഞ്ഞു
മെലിഞ്ഞൊരു
വിറയാർന്ന കൈ!
കാറ്റിൽ
പറന്നു
പോകുന്ന
വെളുത്ത
മുടിനാരുകൾ!
പതുക്കെയാരോ
ശ്വാസം മുട്ടി
കരയുന്നു!
അമ്മ
അമ്മയെന്ന്
അലറി വിളിച്ചവൾ
സ്വപ്നത്തിൽ നിന്നും
ഞെട്ടിയുണരുന്നു!
അമ്മയവിടെയും
തനിച്ചായിരിക്കുമോ?
അമ്മയ്ക്ക്
കൂട്ടു വേണം!
സ്റ്റൂളിൽ കയറി നിന്ന്
സാരിത്തലപ്പിലൊരു
കുരുക്കിട്ടതിലേക്ക്
കഴുത്തു നീട്ടി
ചങ്ക് പൊട്ടുന്നൊരു
വിളി കൊണ്ടവൾ
അമ്മയെ തൊട്ടു!!
അങ്ങനെ
തനിച്ചാക്കപ്പെടലിന്റെ
വേദനയവളും
പങ്കിട്ടെടുത്തു!
ഇപ്പോൾ
അമ്മയും
അവളും ഒറ്റയ്ക്കല്ല!
Comments
Post a Comment