നേർക്കാഴ്ച /സംഗീത ജാൻവി
- Get link
- X
- Other Apps
നാളത്തേക്കുള്ള
പച്ചക്കറികൾ
മക്കളെത്തും മുന്നേ
മുറിച്ചുവെക്കണമെന്നോർത്താണ്
ധൃതിയിലവൾ
വലതുകാൽ
താഴേക്ക് വെച്ചത്.
കാലൊന്ന് തെന്നി
സഹായത്തിനായി
തന്നിലേക്ക്
നീണ്ടു വരുന്ന
ചുറ്റുമുള്ളവരുടെ
കൈവിരലുകളിൽ
തൊടാനാവാതെ
പ്ലാറ്റ്ഫോമിനും
ട്രെയിനിനുമിടയിലേക്ക്
വഴുതി വീണത്.
വാരിയെടുത്ത
ജീവനില്ലാത്ത
ഇറച്ചിക്കഷണങ്ങൾക്ക്
നാളെ
നാളെയെന്ന
അവളുടെ
തോന്നലിനേക്കാൾ
വലിപ്പമുണ്ടായിരുന്നു..
■■■■■■■■■■■■■■■■■■■
- Get link
- X
- Other Apps
Comments
Post a Comment