അമ്മ /രേഖ രാജ്

 


സമൃദ്ധിയുടെ നടുവിലും

സനാഥയായിരുന്നിട്ടും

അനാഥമായ ബാല്യകൗമാരം .


മാറ്റി നിർത്തലുകളുടെ ,

കുത്തുവാക്കുകളുടെ 

ശരമേറ്റു മുറിഞ്ഞ യൗവ്വനം .


ആർഭാടങ്ങളെ മാറ്റി നിർത്തിയ ,

പിടിച്ചും പിശുക്കിയുമുള്ള

ദിനരാത്രങ്ങൾ .


വിരഹത്തിൻ വേദന ചുമന്ന

ഒറ്റയാൻ ദാമ്പത്യം .

യൗവ്വനത്തിൻ്റെ പൂത്തുമ്പികൾ

പാറി നടന്നപ്പോളരികെയുണ്ടായിട്ടും 

ജീവിതം കൈവിട്ടു പകച്ചുപോയ കാലം .


തളരാത്ത മനസ്സിൻ്റെ കടിഞ്ഞാണിൽ

സ്വയം വലിഞ്ഞു മുറുകി

സന്തോഷം നടിക്കുന്ന വാർദ്ധക്യം.


ഇതുവരെയെന്തു നേടിയെന്ന ചിന്തയിലും ,

കണ്ണുനീർ തുള്ളിയിൽ

ആത്മസംതൃപ്തിയുടെ മറ പിടിച്ച് ,

നഷ്ടസ്വപ്നങ്ങളുടെ കണക്കുകൾ

പറയാതെ പറയുന്ന അമ്മ മനസ്സ് 


....

Comments

Popular posts from this blog

തലമുറകൾ /സിന്ധു നന്ദകുമാർ

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍ മാഷ്

അഞ്ച്‌ രൂപ/ സുനിലൻ കായലരികത്ത്‌